29
Mar 2024
Mon
29 Mar 2024 Mon
luxury hotel employee arrested for filming woman guest bath scene

ഹോട്ടലില്‍ മുറിയെടുത്ത യുവതിയുടെ കുളിസീന്‍ പകര്‍ത്താന്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് ഉള്ളില്‍ കയറിയ ജീവനക്കാരന്‍ പിടിയില്‍. ചണ്ഡീഗലിലെ സെക്ടര്‍ 17ലെ ഹോട്ടല്‍ താജിലാണ് സംഭവം.(luxury hotel employee arrested for filming woman guest bath scene)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിക്കുള്ളിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ടിരുന്ന യുവതി അനക്കം കേട്ടുനോക്കുമ്പോഴാണ് ജീവനക്കാരന്‍ തന്റെ ദൃശ്യംകാമറയില്‍ പകര്‍ത്തുന്നതു കാണുന്നത്. യുവതി നിലവിളിച്ചതോടെ ഇയാള്‍ മുറിയില്‍ നിന്നിറങ്ങിയോടി.

യുവതി തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി ദൃശ്യം പകര്‍ത്തിയ ജീവനക്കാരനായ അന്‍ഷുലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തെങ്കിലും അപ്പോഴേക്കും വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ പിന്നീട് ഫോറന്‍സിക് പരിശോധനയ്ക്കായി കൈമാറി.

ഹോട്ടലിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ അന്‍ഷുല്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്ന് അകത്തേക്ക് കയറിപ്പോവുന്നത് പൊലീസ് കണ്ടെത്തി. ജമ്മുകശ്മീര്‍ സ്വദേശിയായ യുവതി ജോലിയാവശ്യാര്‍ഥം നഗരത്തിലെത്തുകയും ഹോട്ടലില്‍ മുറിയെടുക്കുകയുമായിരുന്നു. മുറി ഒഴിവാക്കി പോവാനുള്ള ഒരുക്കം യുവതി നടത്തുന്നതിനിടെയായിരുന്നു ജീവനക്കാരന്‍ കുളിസീന്‍ പകര്‍ത്താന്‍ ശ്രമിച്ചത്. അതേസമയം അറസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ക്കെതിരേ നടപടി സ്വീകരിച്ചതായി താജ് ഹോട്ടല്‍ മാനേജ്‌മെന്റും വ്യക്തമാക്കി.