01
Nov 2025
Tue
01 Nov 2025 Tue
M N Vijayan Sambhashanangal relased at SIBF 2025

പ്രഫ. എം എന്‍ വിജയനുമായി ഡോ. അസീസ് തരുവണ പല കാലത്തായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമായ എം എന്‍ വിജയന്‍ സംഭാഷണങ്ങള്‍ എന്ന പുസ്തകം ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് ഡോ പി.കെ. പോക്കര്‍ പ്രകാശനം ചെയ്തു. താഹ മാടായി പുസ്തകം ഏറ്റുവാങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ ഫാഷിസത്തിന്റെ വളര്‍ച്ചയേയും കുതന്ത്രങ്ങളേയും കൃത്യമായി തിരിച്ചറിഞ്ഞ ചിന്തകനായിരുന്നു എം എന്‍ വിജയനെന്നും അതിന്റെ അടയാളപ്പെടുത്തലാണ് ഈ അഭിമുഖ സമാഹാരത്തിലുടനീളമുള്ളതെന്നും പി.കെ പോക്കര്‍ പറഞ്ഞു. ചടങ്ങില്‍ കവി ശൈലന്‍, ഡോ. അബ്ദുസ്സലാം, സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

ALSO READ: മുഖ്യമന്ത്രി പിണറായി വിജയനും അബൂദബി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി