അബൂദബി: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. സാമ്പത്തിക, വികസനമേഖലകളില്‍ യുഎഇയും കേരളവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായത്. വ്യാപാര, നിക്ഷേപ, സാങ്കേതിക വിദ്യ, വിഭ്യാസ വിഷയങ്ങളും ഇരുകൂട്ടരും ചര്‍ച്ച ചെയ്തു.
|
അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമ്മദ് ജാസിം അല്‍ സാബി, അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗോബാഷ്, അബൂദബി മീഡിയ ഓഫിസ് ചെയര്പെഴ്സന് മറിയം ഈദ് അല്‍ മഹീരി എന്നിവര്‍ കിരീടാവകാശിക്കൊപ്പം കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫലി, സാംസ്കാരിക മന്ത്രി സജി ചെറിയാന്, ചീഫ് സെക്രട്ടറി എ ജയതിലക് ഐഎഎസ് എന്നിവര്‍ പിണറായി വിജയനെ അനുഗമിച്ചു.
ALSO READ: ബിഹാറില്‍ എന്‍ഡിഎയ്ക്ക് തുടര്‍ഭരണമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍





