08
Jun 2023
Thu
08 Jun 2023 Thu

കൊച്ചി: ബംഗളുരുവില്‍ നിന്ന് കേരളത്തിലെത്തിയ പിഡിപി ചെയര്‍മാന്‍ മഅ്ദനിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലാത്തതിനാല്‍ ബലിപ്പെരുന്നാള്‍ ദിനമായ ഇന്നും ആശുപത്രിയില്‍ തുടരും. ഉയര്‍ന്നുനില്‍ക്കുന്ന രക്തസമ്മര്‍ദ്ദം താഴാത്തതാണ് അദ്ദേഹം ആശുപത്രിയില്‍ തുടരാന്‍ കാരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുഖമില്ലാത്ത പിതാവിനെ കാണുന്നതിനും മറ്റുമായാണ് കര്‍ണാടകയില്‍ വിചാരണത്തടവുകാരനായ അദ്ദേഹം സുപ്രിംകോടതിയുടെ അനുമതിയോടെ കേരളത്തിലെത്തിയത്. കഴിഞ്ഞദിവസം നെടുമ്പാശ്ശേിയില്‍ വിമാനമിറങ്ങിയ മഅ്ദനിയുടെ ആരോഗ്യനില മോശമായതോടെ അദ്ദേഹം സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോവാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ജൂലൈ എട്ടുവരെയാണ് മഅ്ദനിക്ക് കേരളത്തില്‍ തങ്ങാന്‍ അനുമതി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക