|
ഭോപ്പാല്‍: ഉത്തരേന്ത്യയില്‍ നടക്കുന്ന നഗ്നമായ ജാതിവിവേചനത്തിന്റെ ഞെട്ടിക്കുന്ന പുതിയൊരു സംഭവവും കൂടി പുറത്ത്. മധ്യപ്രദേശിലെ സത്ന ജില്ലയില്‍ അകൗന പഞ്ചായത്തില്‍നിന്നാണ് രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ പോലും ദലിത് സര്‍പാഞ്ചിനെ അനുവദിക്കാതിരുന്ന മേല്‍ജാതിക്കാരുടെ കടുത്ത വിവേചനം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. താക്കൂര്‍ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണിത്.
അകൗന പഞ്ചായത്തിന്റെ ചരിത്രത്തിലെ ആദ്യ ദലിത് സര്‍പാഞ്ച് ശ്രാദ്ധ സിങ് ആണ് വിവേചനം നേരിട്ടത്. പഞ്ചായത്ത് ഓഫിസ് പരിസരത്ത് സര്‍പാഞ്ച് എന്ന നിലയ്ക്ക് ഓഗസ്റ്റ് 15ന് ദേശീയപതാക ഉര്ത്താനെത്തിയപ്പോഴേക്കും ഉപ സര്‍പാഞ്ച് ധര്‍മേന്ദ്ര സിങ് ഭാഗേല്‍ പതാക ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. പതാക ഉയര്‍ത്തുന്ന ചടങ്ങിന് സമയത്തിനുള്ളില്‍ എത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറിയെ സര്‍പാഞ്ച് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം പതാക ഉയര്‍ത്താന്‍ ഉപ സര്‍പാഞ്ചിനെ അനുവദിക്കുകയായിരുന്നു.
വിവേചനത്തെക്കുറിച്ച് ശ്രാദ്ധ സിങ് മധ്യപ്രദേശിലെ പഞ്ചായത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പതാക ഉയര്‍ത്തുന്നതില്‍ തന്നെ തടഞ്ഞതിന്റെ ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറി വിജയ് പ്രതാപ് സിങ്ങിനാണെന്നും കത്തില്‍ ആരോപിച്ചു.
സംഭവം നടന്നതിന്റെ രണ്ടാംദിവസം ഉണ്ടായ ദുരനുഭവവും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് യോഗത്തിനെത്തിയ അവര്‍ കസേരയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍, ഇരിപ്പിടം വേണമെങ്കില്‍ നിങ്ങള്‍ വീട്ടില്‍നിന്ന് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ നില്‍ക്കുകയോ തറയിലിരിക്കുകയോ ആകാമെന്ന് പഞ്ചായത്ത് സെക്രട്ടറി മറുപടി പറയുകയുംചെയ്തു.
പഞ്ചായത്തിലെ ആദ്യ ദലിത് സര്‍പാഞ്ച് എന്ന വിശേഷണത്തോടെ 2022 ജൂലൈയിലാണ് ശ്രദ്ധ വിജയിച്ചത്. ഭരണത്തിലേറിയതുമുതല്‍ വിവേചനവും പരിഹാസവും കേട്ടുതുടങ്ങിയതായി ശ്രാദ്ധ പറഞ്ഞു. പലതവണ ഹൃദയത്തിന് മുറിവേറ്റെങ്കിലും കീഴടങ്ങാതെ ജാതിവിവേചനത്തിനെതിരേ ശബ്ദിച്ചുകൊണ്ടിരുന്നു. ജാതീയമായി അവഹേളിച്ച എല്ലാവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് ഉറപ്പാക്കുമെന്നും ശ്രാദ്ധ കൂട്ടിച്ചേര്‍ത്തു.
The first Dalit woman Sarpanch in Akouna Gram Panchayat Shraddha Singh, was denied the right to hoist the national flag on Independence Day.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





