വാഹനപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന 5 ഡോറുകളോട് കൂടിയ മഹീന്ദ്ര ഥാർ Roxx വിപണിയിൽ. 12.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡൽഹിയിലെ എക്സ് ഷോറൂം വില. മഹീന്ദ്ര ഥാറിനെ അപേക്ഷിച്ച് മഹീന്ദ്ര ഥാർ Roxx മോഡലിന് പ്രകടമായ ഒട്ടേറെ വ്യത്യാസങ്ങളുണ്ട്.
|
442.8 സെന്റിമീറ്റർ ഉയരും 187 സെന്റിമീറ്റർ വീതിയും 192.3 സെന്റിമീറ്റർ ഉയരവുമാണ് Roxx മോഡലിനുള്ളത്. മഹീന്ദ്ര ഥാറിനിത് യഥാക്രമം 392.5, 182. 185.5 സെന്റിമീറ്ററുകളാണ്.
Roxxന് 2 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻനുകളാണുള്ളത്. മഹീന്ദ്ര ഥാറിന് 1.5 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ്. 6 എയർബാഗുളാണ് Roxxനുള്ളത്. 360 ഡിഗ്രി കാമറ, ഫ്രണ്ട്, ബാക്ക് പാർക്കിങ് സെൻസറുകൾ, കുന്നു കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള നിയന്ത്രണം, എല്ലാ ചക്രങ്ങൾക്കും ഡിസ്ക് ബ്രേക്ക്, ടയറുകളിലെ കാറ്റ് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം, ഇലക്ട്രോണിക്ക് പാർക്കിങ് ബ്രേക്ക്, പിന്നിലെ ഗ്ലാസിലും വൈപ്പറും ഈർപ്പം കളയുന്നതിനുള്ള സംവിധാനവും, റെയിൻ സെൻസിങ് വൈപ്പറുകൾ, എല്ലാ സീറ്റുകളിലും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ തുടങ്ങി ഒട്ടേറെ സംവിധാനങ്ങളാണ് Roxxൽ ഏർപ്പെടുത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





