കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കാഷ് ആന്‍ഡ് വാല്യൂബിള്‍സ് മാനേജ്മെന്റ്, ഡിജിറ്റല്‍ റീട്ടെയില്‍ സൊല്യൂഷന്‍സ്, എടിഎം മാനേജ്ഡ് സര്‍വീസ് എന്നീ സേവനമേഖലയിലെ പ്രമുഖകമ്പനിയായ ബ്രിങ്ക്സ് ഇന്‍കോര്‍പറേറ്റഡുമായുള്ള പങ്കാളിത്തക്കരാര്‍ വിപുലീകരിക്കുന്നു.
|
ബ്രിങ്ക്സിന്റെ കാഷ് മാനേജ്മെന്റ് സംവിധാനം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ദുബൈയിലെ റീട്ടെയില്‍ സ്റ്റോറുകളില്‍ ഉപയോഗിക്കുന്നതിനും ആഗോളതലത്തില്‍ പ്രഷ്യസ് മെറ്റല്‍ സ്റ്റോറേജ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുമായാണ് പുതിയ പങ്കാളിത്തക്കരാര്‍ ഒപ്പുവച്ചത്.
ബ്രിങ്ക്സ് ഇന്‍കോര്‍പറേറ്റഡുമായുള്ള പങ്കാളിത്തം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപുലീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും യുഎഇയിലെ ഞങ്ങളുടെ റീട്ടെയില്‍ സ്റ്റോറുകളില്‍ ഉടനീളമുള്ള കാഷ് മാനേജ്‌മെന്റ് സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ആഗോളതലത്തിലുള്ള പ്രഷ്യസ് മെറ്റല്‍ സ്റ്റോറേജ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും റീട്ടെയില്‍ മേഖലയിലെ ഞങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുകയും ആഗോളവളര്‍ച്ചയ്ക്ക് സഹായകമാകുകയും ചെയ്യുമെന്നും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.


