01
Mar 2023
Sat
01 Mar 2023 Sat

അബൂദബി: അബൂദബിയിൽ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. അബൂദബി മുസഫയിൽ സ്വന്തം സ്ഥാപനം നടത്തുന്ന മലപ്പുറം ചങ്ങരംകുളം കുമ്പള വളപ്പിൽ യാസർ അറഫാത്ത് (38) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച ചർച്ചയ്ക്കിടെ ബന്ധു യാസിറിനെ കുത്തുകയായിരുന്നു. കുത്തേറ്റ യാസിറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബിസിനസ് സംബന്ധമായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.