11
Mar 2024
Sun
11 Mar 2024 Sun

മസ്‌കറ്റ്: മലപ്പുറം സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കൊണ്ടോട്ടി മുതുപറമ്പ് സ്വദേശിയും സുഹൂല്‍ ഫൈഹ കമ്പനിയിലെ ജീവനക്കാരനുമായ പാലത്തുകുഴിയില്‍ മലയില്‍ ഹൗസില്‍ റഫീഖ് (37) ആണ് മരിച്ചത്. ജിഫ്‌നൈനിലാണ് റഫീഖ് അപകടത്തില്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജിഫ്‌നൈനില്‍ ട്രക്കുകള്‍ കൂട്ടിയിട്ടിച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഒമാനി സ്വദേശിയായ ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

പതിനൊന്നു വര്‍ഷത്തോളമായി സുഹൂല്‍ ഫൈഹ കമ്പയില്‍ മവേല മാര്‍ക്കറ്റില്‍ ഡെലിവറി സൂപ്പര്‍ വൈസറായായി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു റഫീഖ്. മാതാവ്: അലീമ. പിതാവ്: മുഹമ്മദ്, ഭാര്യ:ശഹാന. അഞ്ചും ഒന്നരയും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഭൗതിക ശരീരം തുടര്‍നടപടികള്‍ക്ക് ശേഷം ഒമാനില്‍ ഖബറടക്കും.