21
Dec 2023
Sat
21 Dec 2023 Sat

റിയാദ് ∙ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു. മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് മരിച്ചത്. മൃതദേഹം റിയാദ് മലാസിലെ ഉബൈദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: പരേതനായ ഇമ്പിച്ചി , മാതാവ്: പരേതയായ കദീജക്കുട്ടി, ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും.