22
Oct 2023
Tue
22 Oct 2023 Tue

നാട്ടില്‍ പോവാനുള്ള ഒരുക്കങ്ങള്‍ക്കിടെ മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു. ഖുറൈമി അല്‍ നഹ്ദ സ്റ്റേഡിയം പള്ളിക്കു സമീപമുള്ള ഗ്രോസറിയില്‍ ജോലി ചെയ്തുവരികയായിരുന്ന അബ്ദുല്‍ ലത്തീഫ്(55)ആണ് മരിച്ചത്. കടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു അബ്ദുല്‍ ലത്തീഫ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലത്തീഫ് നാട്ടില്‍ പോവേണ്ടിയിരുന്നത്. ഇതിനിടെ കടയില്‍ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. റസീനയാണ് ഭാര്യ. നിസാമുദ്ദീന്‍, റിന്‍ഷ, ഫാത്തിമ സഹ്‌മ, ഇര്‍ഫാന്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം ഒമാനില്‍ മറവുചെയ്യും. പരേതരായ അലവിക്കുട്ടിയും പരീച്ചുമ്മയും ആണ് മാതാപിതാക്കള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക