11
Mar 2023
Sun
11 Mar 2023 Sun

റിയാദ്: വിസ പുതുക്കാൻ പോയി മടങ്ങിവരുന്ന വഴി മലപ്പുറം സ്വദേശിനി സൗദിയിൽ അപകടത്തിൽ മരിച്ചു. സൗദിയിലെ അല്‍ഖര്‍ജ് സഹനയില്‍ താമസിക്കുന്ന മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. സന്ദര്‍ശക വിസ പുതുക്കാന്‍ ബഹ്‌റയ്നില്‍ പോയി മടങ്ങിവരുന്നതിനിടെ കാർ മറിഞ്ഞായിരുന്നു ഖൈറുന്നിസ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഉച്ചയ്ക്ക് ബഹ്‌റയ്നിലേക്ക് പോയ ഖൈറുന്നിസ രാത്രി തിരിച്ചുവരുന്ന വഴി അല്‍ഖര്‍ജിന് 150 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപത്രിയിൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക