17
Jun 2024
Mon
17 Jun 2024 Mon
Malayalee nurse dies in Ireland hours after delivery

അയര്‍ലന്‍ഡില്‍ നഴ്‌സായ മലയാളി പ്രസവത്തിനു പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശി സ്റ്റെഫി ബൈജു(35)ആണ് മരിച്ചത്. കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സ്റ്റെഫിയുടെ മരണം. കുഞ്ഞ് സുഖമായിരിക്കുന്നു. കെറി ജനറല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൗണ്ടി ലിമെറിക്കിലെ ആബിഫില്‍ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് ചീരാല്‍ കരുവാലിക്കുന്ന് കരവട്ടത്തിന്‍കര ബൈജു സ്‌കറിയ. ജോഹാനും ജുവാനുമാണ് മക്കള്‍. സ്റ്റെഫിയുടെ മാതാപിതാക്കളായ കിഴക്കേക്കുന്നത്ത് ഔസേപ്പും എല്‍സിയും ഇപ്പോള്‍ അയര്‍ലന്‍ഡിലുണ്ട്.

കെറി ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സ്റ്റെഫിയുടെ കുടുംബത്തെ സഹായിക്കാന്‍ 65,000 യൂറോ അസോസിയേഷന്‍ ഇതിനകം സമാഹരിച്ചു.