01
Sep 2023
Sun
01 Sep 2023 Sun

ഗൃഹപ്രവേശനത്തിന് നാട്ടില്‍ പോവാന്‍ കോളജ് അധികൃതര്‍ അനുമതി നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥി ജീവനൊടുക്കി. ചെങ്ങന്നൂര്‍ തോന്നയ്ക്കനാട് മധുസദനത്തില്‍ എം അഖിലേഷ്(20)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടക കോലാറിലെ ശ്രീദേവരാജ് അര്‍സ് മെഡിക്കല്‍ കോളജിലെ ബിപിടി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു അഖിലേഷ്. ഞായറാഴ്ച അഖിലേഷിന്റെ ഗൃഹപ്രവേശനമായിരുന്നു. ഇതിനായി വിമാനടിക്കറ്റ് എടുക്കുകയും ചെയ്തു. എന്നാല്‍ കോളജ് അധികൃതര്‍ അഖിലേഷിന് നാട്ടില്‍ പോവാന്‍ അനുമതി നല്‍കിയില്ല. ശനിയാഴ്ച ഹോസ്റ്റല്‍ മുറിയില്‍ അഖിലേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.