01
May 2023
Tue
01 May 2023 Tue

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎയും മലയാളിയുമായ യു.ടി ഖാദർ സ്പീക്കറാകും. ഖാദറിനെ സ്പീക്കറാക്കുന്നതിനു ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് വിവരം. 53 കാരനായ ഖാദർ, കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. കർണാടകയിൽ ന്യൂനപക്ഷ സമുദായത്തിൽനിന്നു സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും ഖാദർ. കാസർകോട് ഉപ്പള പള്ളത്ത് കുടുംബാംഗമായ ഖാദർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽനിന്നുള്ള സിറ്റിങ് എംഎൽഎയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെർണാടകയിലെ കോൺഗ്രസിന്റെ ചുമതലക്കാരൻ രൺദീപ് സിങ് സുർജെവാല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ ഖാദറുമായി വിഷയത്തിൽ ചർച്ച നടത്തിയെന്നാണ് വിവരം.

നിലവിലെ കർണാടക സർക്കാരിന്റെ രണ്ടാം ടേമിൽ, മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്പോൾ ഖാദറിന് മന്ത്രിസ്ഥാനം പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചനകൾ. ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള നേതാവിന് അവസരം നൽകുന്നു എന്ന സന്ദേശം കൂടിയാണ് ഖാദറിനെ സ്പീക്കറാക്കുന്നതിലൂടെ കോൺഗ്രസ് നൽകാൻ ഉദ്ദേശിക്കുന്നത്.