27
May 2025
Tue
27 May 2025 Tue
Malayali couple and daughter die in a road accident in Tiruppur, Tamil Nadu

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികളും മകളും മരിച്ചു. മറ്റൊരു മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നാര്‍ സ്വദേശികളായ നിക്‌സണ്‍ എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. ഇളയ മകള്‍ മൗനശ്രീ(10) ക്കാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തില്‍ നിന്നും ഈറോഡിലേക്ക് പോകുന്നതിനിടെ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണിവര്‍. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു.

തിരുപ്പൂരിലെ ആശുപത്രിയിലാണ് മൗനശ്രീ ചികിത്സയില്‍ കഴിയുന്നത്. കേരള വിഷന്‍ കേബിള്‍ ടിവി ഒപ്പേററ്ററായി ജോലിചെയ്യുകയാണ് നിക്‌സന്‍. ജാനകി ഈറോട് ആര്‍ച്ചല്ലൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നഴ്‌സായിരുന്നു. ഹെമി മിത്രയും മൗനശ്രീയും വിദ്യാര്‍ഥികളാണ്.

Malayali couple and daughter die in a road accident in Tiruppur, Tamil Nadu