26
Jun 2025
Tue
26 Jun 2025 Tue
malayali doctor dies in accident in Mangaluru

മലയാളി ഡോക്ടര്‍ മംഗളുരുവില്‍ കാറപകടത്തില്‍ മരിച്ചു.മലപ്പുറം മലപ്പുറം അരീക്കോട് നോര്‍ത്ത് കൊഴക്കോട്ടൂര്‍ സ്വദേശി എം പി കബീര്‍-ചീമാടന്‍ സക്കീന ദമ്പതികളുടെ മകന്‍ ഡോ. എം പി മുഹമ്മദ് അമലാണ് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മംഗളൂരു നഗരത്തില്‍ നന്തൂര്‍ തരേറ്റോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രി 11.45 ഓടെയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ കാര്‍ തെന്നിമാറി ഡിവൈഡറില്‍ ഇടിച്ചുകയറി നിരവധി തവണ മലക്കംമറിയുകയായിരുന്നു. ദേര്‍ളക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഫിസിയോതെറാപ്പി ഡോക്ടര്‍ ആയിരുന്നു മുഹമ്മദ് അമല്‍.

അടുത്തിടെയാണ് അമല്‍ പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചത്. കാനച്ചൂര്‍ മെഡിക്കല്‍ കോളജിലെ സുഹൃത്തിനൊപ്പം നന്തൂരില്‍ നിന്ന് പമ്പ് വെല്ലിലേക്ക് വരുമ്പോഴായിരുന്നു അപകടം. യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഖബറടക്കം ഇന്ന് രാത്രി 10ന്.

ALSO READ: രക്തസ്രാവത്തെ തുടര്‍ന്ന് അവിവാഹിത ആശുപത്രിയില്‍; ആളൊഴിഞ്ഞ പറമ്പില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി