26
Jun 2025
Tue
26 Jun 2025 Tue
unmarried woman seeks treatment for bleeding police found new born babies dead body

രക്തസ്രാവത്തെ തുടര്‍ന്ന് അവിവാഹിതയായ 21കാരിയില്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീടിനു സമീപം നടത്തിയ തിരച്ചിലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട മെഴുവേലിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

21കാരിയാണ് വീട്ടില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് ഇലവുംതിട്ട പോലീസ് അറിയിച്ചു. യുവതി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

ALSO READ: ആലപ്പുഴയിൽ അവിവാഹിത പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ അറസ്റ്റിൽ