ആറുമാസം മുമ്പ് വിവാഹിതനായ പ്രവാസി മലയാളി കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ വിമാനത്തില്‍ മരിച്ചു. ഫോര്‍ട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കല്‍ വീട്ടില്‍ അനൂപ് ബെന്നിയാണ് (32) മരിച്ചത്.
|
ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കുവൈത്തില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. പിന്നീട് വിദഗ്ധ പരിശോധനകള്‍ക്കും മറ്റുമായി കൊച്ചിയിലേക്കുള്ള വിമാനത്തില്‍ യാത്ര തിരിക്കുകയായിരുന്നു. യാത്രാ മധ്യേ വിമാനത്തില്‍ വച്ച് വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് വിമാനം അടിയന്തരമായി മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. മൃതദേഹം ഇപ്പോള്‍ മുംബൈയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ജീവനക്കാരനാണ്. ഭാര്യ: ആന്‍സി സാമുവേല്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


