30
Nov 2024
Wed
30 Nov 2024 Wed
dubai malayali missing

ദുബൈ: ദുബൈയിലേക്ക് വിസിറ്റ് വിസയിലെത്തിയ മലയാളി യുവാവിനെ കാണാതായതായി ബന്ധുക്കള്‍. (Malayali man who arrived in Dubai on a visit visa goes missing) എറണാകുളം സ്വദേശി ആശിഷ് രഞ്ജിത്തിനെയാണ് കഴിഞ്ഞ മാസം 29ാം തീയതി മുതല്‍ കാണാതായത്. മാതാവ് ബിന്ദു രഞ്ജിത്ത് നോര്‍ക്ക റൂട്ട്‌സില്‍ പരാതി നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഒക്‌ടോബര്‍ ഒമ്പതിനാണ് രഞ്ജിത്ത് ജോലി അന്വേഷിച്ച് വിസിറ്റ് വിസയില്‍ ദുബയിലെത്തിയത്. എം.ബി.എ ഹോട്ടല്‍ മാനേജ്‌മെന്റ് ഹോസ്പിറ്റാലിറ്റി ബിരുദ ധാരിയാണ് രഞ്ജിത്ത്. വിസ കാലാവധി കഴിഞ്ഞതോടെ പുതുക്കുന്നതിനായി വീട്ടില്‍നിന്ന് പണം അയച്ചുകൊടുത്തിരുന്നതായി മാതാവ് പറഞ്ഞു.

ALSO READ: സെക്‌സ് മന്ത്രാലയം, രാത്രി ഇന്റര്‍നെറ്റും വൈദ്യുതിയും ഓഫാക്കും; ജനസംഖ്യ കൂട്ടാന്‍ റഷ്യയുടെ വന്‍ പദ്ധതികള്‍

തുടര്‍ന്ന് കഴിഞ്ഞ മാസം 30ന് വീണ്ടും വിസ കാലാവധി തീരുന്നതിനാല്‍ പുതുക്കുന്നതിനായി സുഹൃത്തിനൊപ്പം അജ്മാനിലേക്ക് പോകുന്നതായി 29ാം തീയതി രഞ്ജിത്ത് വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ചറിയിച്ചിരുന്നു. അജ്മാനില്‍ അല്‍നാഫ് എന്ന സ്ഥലത്താണ് താമസമെന്നാണു പറഞ്ഞിരുന്നത്.

എന്നാല്‍, 29ന് ശേഷം മകനെ 0562605488 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നതായി മാതാവ് പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയോളമായി പല വഴിക്കും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ലെന്നും മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.