12
May 2025
Fri
12 May 2025 Fri
Malayali nurse seriously injured after fell in man hole in Oman

ഒമാനിലെ സലാലയില്‍ മാന്‍ഹോളില്‍ വീണ മലയാളി നഴ്‌സിന് ഗുരുതര പരിക്ക്. ആരോഗ്യമന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സായ കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന്(34)ആണ് പരിക്കേറ്റത്. ദോഫാര്‍ ഗവര്‍ണറേറ്റിലെ മസ് യൂനയില്‍ കഴിഞ്ഞദിവസമാണ് സംഭവം. താമസസ്ഥലത്ത് നിന്ന് മാലിന്യം കളയുന്നതിനായി ബലദിയ മാലിന്യപ്പെട്ടിയുടെ അടുത്തേറ്റ് പോവുന്നതിനിടെ കാല് തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുവതിയെ ഉടന്‍ തന്നെ മസ് യൂനെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററില്‍ ചികില്‍സയില്‍ തുടരുകയാണ് ലക്ഷ്മി.