30
Nov 2024
Wed
30 Nov 2024 Wed
Malayali student dies in Ajman due to fever

മലയാളി വിദ്യാര്‍ഥിനി യുഎഇയിലെ അജ്മാനില്‍ പനിബാധിച്ചു മരിച്ചു. തിരൂര്‍ സ്വദേശി പൈങ്ങോട്ടില്‍ താഹിര്‍-നസ്മിയ ദമ്പതികളുടെ മകള്‍ ഫാത്തിമ(10)ആണ് മരിച്ചത്. അജ്മാന്‍ മെട്രോപൊളിറ്റന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞദിവസമാണ് കുട്ടിക്ക് പനി ബാധിച്ചത്. തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. എന്നാല്‍ ചികില്‍സയിലിരിക്കെ ചൊവ്വാഴ്ച ഫാത്തിമ മരിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.