11
Feb 2025
Mon
11 Feb 2025 Mon
Malayali youth died in a car accident in Saudi Arabia.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ അലിയാര്‍ കുഞ്ഞിന്റെയും ആമിന അലിയാറിന്റെയും മകന്‍ ആഷിഖ് അലി (28) ആണ് മരിച്ചത്. ഇന്നലെ ഇച്ചയ്ക്ക് അല്‍ അഹ്‌സ ഫദീല റോഡിലാണ് അപകടം. സംഭവത്തില്‍ സഊദി പൗരനും മരിച്ചു.
ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനാണ് ആഷിഖ് അലി. ജോലി കഴിഞ്ഞ് തൊഴിലാളികളുമായി തിരിച്ചുപോകുമ്പോഴാണ് അപകടം. ആഷിഖിനോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ക്ക് പരുക്കേറ്റു. ആഷിഖ് അലി ഓടിച്ചിരുന്ന ഫോര്‍ച്യൂണര്‍ കാറില്‍ സ്വദേശി ഓടിച്ചിരുന്ന വാഹനം വന്നിടിക്കുകയായിരുന്നു. ആഷിഖ് അലി തല്‍ക്ഷണം മരിച്ചു. മറ്റേ വാഹനം ഓടിച്ച 53 കാരനായ സ്വദേശി ആശുപത്രിയില്‍ വെച്ചും മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുപേരുടെയും മൃതദേഹം കിംഗ് ഫഹദ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. ഹാഷ്മിയാണ് ആഷിഖ് അലിയുടെ ഭാര്യ.
ഡോ. അഹ്‌ന അലി ഏക സഹോദരി.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ആഷിഖിന്റെ തൊഴിലുടമ നാസിര്‍ അല്‍ മര്‍രിയും ആശുപത്രിയില്‍ എത്തി ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു.

 

Malayali youth died in a car accident in Saudi Arabia

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക