14
Apr 2025
Sun
14 Apr 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്കത്ത്: ഒമാനിലെ മസ്കത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു.
ഖസബിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലം അഞ്ചൽ എരൂർ അയ്‌ലറ സ്വദേശി ഉത്തരം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്. സലാലയിൽ കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജിത്തു കൃഷ്ണൻ ജോലിയാവശ്യാർഥമാണ് ഒമാനിൽ എത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് മസ്കത്ത് പോലിസ് അറിയിച്ചത്. അപകടത്തിൽ രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായ നാല് പേർക്കും പരുക്കേറ്റു.

പരേതനായ ഗോപാല കൃഷ്ണനാണ് ജിത്തു കൃഷ്ണന്റെ പിതാവ്. മാതാവ് അനിത കുമാരി. ഭാര്യ മീനു. ജീത്തുവിൻ്റെ മൃതദേഹം ഖസബ് ആശുപത്രി മോർച്ചറിയിൽ ആണ് ഇപ്പോഴുള്ളത്. തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അറിയിച്ചു.