27
Jan 2025
Mon
27 Jan 2025 Mon
Malayali youth dies of heart attack in Oman-NewsTagLive

ഒമാനില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. തൃശൂര്‍ കരുവന്നൂര്‍ കുടറത്തി വീട്ടില്‍ തങ്കപ്പന്‍-തങ്ക ദമ്പതികളുടെ മകന്‍ പ്രദീപ്(39)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കത്തിലെ വാദി കബീറില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പ്രദീപിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ പ്രദീപിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക