23
Dec 2024
Tue
23 Dec 2024 Tue
Malayali youth dies of heart attack in Saudi Arabia

റിയാദ്: സൗദിയിലെ അല്‍ഖോബാറില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഊഫാണ് ഹൃദയാഘാതംമൂലം മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ റഊഫിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്ത് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു അബ്ദുല്‍ റഊഫ്. അല്‍ഖോബാറിലുള്ള ടെക്സ്റ്റയില്‍സ് കമ്പനിയില്‍ ഫിനാന്‍സറായി ജോലി ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം അല്‍ഖോബാര്‍ അല്‍മുന ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സി ജനസേവന വിഭാഗം പ്രവര്‍ത്തകരായ ഇഖ്ബാല്‍ ആനമങ്ങാടിന്റെയും ഹുസൈന്‍ നിലമ്പൂരിന്റെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Malayali youth dies of heart attack in Saudi Arabia