അബൂദബി: മലയാളി യുവാവ് അബുദാബിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ജിന്വാ നിവാസില്‍ ജി.വി വിഷ്ണുദത്ത് (35) ആണ് മരിച്ചത്. ഈ മാസം 12 മുതല്‍ വിഷ്ണുദത്തിനെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് സിംഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബുദാബി കെഎംസിസിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുദത്തിനെ മരിച്ചതായി കണ്ടെത്തിയത്.
|
കെഎംസിസി അബുദാബി പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നേവി ഗേറ്റിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അബുദാബിയില്‍ ബ്ലുഫിന്‍ മറൈന്‍ സര്‍വീസ് കമ്പനി പാര്‍ട്ണര്‍ ആയി ജോലിചെയ്യുകയായിരുന്നു.
വിഷ്ണുദത്ത് അവിവാഹിതനാണ്. വാസുദേവന്റെയും ജയമ്മയുടെയും മകനാണ്. സഹോദരി: ജിന്വ മോള്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പില്‍ നടന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





