30
May 2024
Wed
30 May 2024 Wed

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്. ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉറപ്പിച്ചു പറഞ്ഞു. ജൂണ്‍ നാലിന് ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കു. ഇന്ത്യ സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചാല്‍, പാവപ്പെട്ടവര്‍ക്കുള്ള സൗജന്യറേഷന്‍ 10 കിലോയായി വര്‍ദ്ധിപ്പിക്കുമെന്നും ഖര്‍ഗെ പറഞ്ഞു. ( Mallikarjun Kharge saiys BJP will not win even 200 seats in Lok Sabha election )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ ലഖ്‌നോവില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. ബിജെപിക്ക് ഇനി പടിയിറക്കത്തിന്റെ കാലമെന്ന് അഖിലേഷ് യാദവും പറഞ്ഞു. നാലാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ, ബിജെപി പരാജയം ഉറപ്പിച്ചു കഴിഞ്ഞു. അതോടെയാണ് നുണപ്രചരണങ്ങള്‍ ഉച്ചസ്ഥായിയില്‍ എത്തിയതെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.

ബിജെപിക്കും കോണ്‍ഗ്രസിനും എത്ര സീറ്റുകള്‍ ലഭിക്കും എന്ന ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടാണ് ബിജെപി 200 പോലും തികക്കില്ലെന്നു ഖര്‍ഗെ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളുടെയും പ്രകടനപത്രികയിലെ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നും ഖര്‍ഗെ വ്യക്തമാക്കി.