16
Aug 2024
Thu
16 Aug 2024 Thu
mammootty dulquer fahad nazriya nazim donates to cms disaster relief fund

വയനാട് ഉരുൾപൊട്ടൽ ​ദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും നൽകി. താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നസീമും ചേർന്ന് 25 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വയനാട്ടിലേക്ക് പോവുന്നുണ്ട്. വ്യവസായി സി പി സ്വാലിഹിന്റെ സി പി ട്രസ്റ്റുമായി ചേർന്നാവും ഫൗണ്ടേഷന്റെ പ്രവർത്തനം. ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണ പദാർഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ തുടങ്ങിയവയുമായാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും സിപി ട്രസ്റ്റും വയനാട്ടിലേക്ക് പോവുന്നത്.

 READ ALSO: വയനാട് ഉരുൾപൊട്ടൽ: 50 ലക്ഷം രൂപ സംഭാവന ചെയ്ത് സൂര്യയും ജ്യോതികയും കാർത്തിയും