
വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ സംഭാവന നൽകി സൂര്യയും ജ്യോതികയും കാർത്തിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരങ്ങൾ തുക കൈമാറിയത്.
![]() |
|
നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നേരത്തേ നടൻ വിക്രം 20 ലക്ഷം രൂപ ദുരിധാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.
വ്യവസായികളായ എം എ യൂസുഫലി, കല്യാണ രാമൻ, രവി പിള്ള, അദാനി എന്നിവർ അഞ്ചുകോടി രൂപ വീതം ദുരിതാശ്വാസത്തിനായി നൽകുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.