17
Jan 2023
Fri
17 Jan 2023 Fri

ജിദ്ദ: മമ്മൂട്ടി കമ്പനി നിർമിച്ച ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ റിലീസ് ജിദ്ദയിലെ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ പ്രവർത്തകർ ആഘോഷമാക്കിമാറ്റി. റിലീസ് ദിവസം തന്നെ രാത്രി ഒരു മണിക്ക് ജിദ്ദ ആന്തലസ് മാൾ എംപയർ തീയേറ്ററിൽ ഫാൻസുകാർ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബത്തോടെപ്പം എത്തിയ മമ്മൂട്ടി ഫാൻസിന്റെ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തിയ നൻപകൽ നേരത്ത് മയക്കത്തെ കുറിച്ചുള്ള റിവ്യൂയിലൂടെ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്തി. തീയേറ്ററിന് അകത്ത് വെച്ച് തന്നെ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ കേക്ക് മുറിച്ച് വിതരണം ചെയ്യുകയും ചിത്രത്തിന് ആഗോള തലത്തിൽ ലഭിച്ച പ്രശംസയും അംഗീകാരങ്ങളും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ സൗദി നാഷണൽ സെക്രട്ടറി ഗഫൂർ ചാലിൽ, ജിദ്ദ സെക്രട്ടറി സിനോഫർ, സൗദി വൈസ് പ്രസിഡന്റ് നുൻസാർ, കോഓഡിനേറ്റർ നാഫി മുഹമ്മദ്, ട്രഷറർ മഹ്‌റൂഫ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക