04
Jul 2023
Sun
04 Jul 2023 Sun

മലപ്പുറം: ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച 64 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് കരിപ്പൂരില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാ(34)നാണ് 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടിയിലായത്. നാല് ക്യാപ്സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നതെന്നു പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ എക്സറേ പരിശോധനയിലാണ് ഇയാളുടെ ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക