30
Nov 2023
Fri
30 Nov 2023 Fri

മൂന്ന് വയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി. ഹരിയാനയിലെ ഫരീദാബാദിൽ ആണ് സംഭവം. സംഭവത്തിൽ പ്രതി അറസ്റ്റിലായി. വീടിന്റെ മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ജിതേന്ദർ എന്നയാളാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. കുടുംബം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പ്രതിയുടെ വീടിന് അടുത്തുള്ള വീട്ടിലെ കുളിമുറിയിൽ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിൽ കണ്ടെത്തിയത്.

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ച് പ്രതി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതി ആശുപത്രിയിൽ ചികിത്സയിലാണെന്നും അതിന് ശേഷം ചോദ്യം ചെയ്യൽ തുടരുമെന്നും പൊലീസ് അറിയിച്ചു.