20
Aug 2025
Fri
20 Aug 2025 Fri
man arrested for stealing gold and cash from rented room

കൊല്ലത്ത് വയോധികയെ ബലാല്‍സംഗം ചെയ്ത യുവാവ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊല്ലം കണ്ണനെല്ലൂരില്‍ ആണ് സംഭവം. ക്ഷേത്രത്തില്‍ പോയി വരുന്നതിനിടെയാണ് അറുപത്തഞ്ചുകാരിയെ പ്രതി ബലാല്‍സംഗം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വയോധികയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം കണ്ണനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ തിരച്ചിലില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്.

ALSO READ: അരിയില്‍ ഷുക്കൂര്‍ കൊലപാതകത്തിന് തിരിച്ചടിയായി ലീഗുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക