അരിയില്‍ ഷുക്കൂറിനെ സിപിഐഎമ്മുകാര്‍ കൊലപ്പെടുത്തിയതിനു പ്രതികാരമായി 2012ല്‍ മുസ് ലിം ലീഗുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹനനാണ് (60) മരിച്ചത്. ഷുക്കൂര്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമായ 2012 ഫെബ്രുവരി 21നാണ് മോഹനന് വെട്ടേറ്റത്. ഷുക്കൂര്‍ വധത്തിനു പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ ആക്രമണമുണ്ടായത്.
|
നീണ്ട കാലത്തെ ചികിത്സയിലൂടെ മോഹനന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഗുരുതരമാവുകയായിരുന്നു. ഏതാനും ദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികില്‍സയിരിക്കെ ഇന്ന് പുലര്‍ച്ചെ മരിക്കുകയുമായിരുന്നു.
ലീഗ് പ്രവര്‍ത്തകര്‍ മോഹനനെ വീട് വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. 13 വര്‍ഷമായി ജീവിക്കുന്ന രക്തസാക്ഷിയായാണ് മോഹനന്‍ കഴിഞ്ഞത്. വര്‍ഗീയ രാഷ്ട്രീയത്തിനെതിരേ ഉറച്ച നിലപാടുണ്ടായിരുന്ന തൊഴിലാളിയായാണ് മോഹനന്‍ കഴിഞ്ഞതെന്ന് പി ജയരാജന്‍ അനുസ്മരിച്ചു. മോഹനന്റെ മരണവിവരമറിഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ എത്തി.
ALSO READ: ഗാന്ധിജിക്കു മുകളില്‍ സവര്‍ക്കറെ എടുത്തുകാട്ടി പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസ





