22
Nov 2026
Sun
22 Nov 2026 Sun
5 dies after bus rammed in to a birthday party

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിൽ
ആണ് സംഭവം. കുട്ടികളടക്കം ആറുപേർക്ക് പരിക്കേറ്റു. കോട്ട-ഉദയ്പൂർ ദേശീയപാതയിൽ ശംഭുപുര ഗ്രാമത്തിന് സമീപം ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് അതിവേഗത്തിലെത്തിയ ഫോഴ്‌സ് ക്രൂയിസർ വാഹനം ഇടിച്ചുകയറുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശികളായ ഒരേ കുടുംബത്തിലെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടം.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ നാല് സ്ത്രീകളും മൂന്ന് പുരുഷന്മാരും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഉഷാ ഭായ്, സുശീല, കൈലാഷ്, സാൻവി, സജ്ജൻ, അനിത, ബാബുലാൽ, ജാൻവി, മാധവി എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ആറുപേരെ കോട്ടയിലെ ന്യൂ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിലാണ്. പൊലീസ്, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുകയായിരുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക