31
Dec 2025
Wed
31 Dec 2025 Wed
man arrested for sexual harassment against 15 year old boy in Church

പുല്‍ക്കൂട് നിര്‍മിക്കാനായി പള്ളിയിലെത്തിയ ആണ്‍കുട്ടിക്കു നേരെ പീഡനശ്രമം. പള്ളി പരിപാലന സമിതി അംഗമായ 38കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടട ഹോളിക്രോസ് പള്ളിയില്‍ ബുധന്‍ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പരുത്തിപ്പാറ സ്വദേശി അതുല്‍ ജോസഫ് ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുല്‍ക്കൂട് പണിയാനെത്തിയ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ആണ് അതുല്‍ ജോസഫ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പള്ളിയുടെ പിന്‍ഭാഗത്തേക്ക് ആണ്‍കുട്ടിയെ വിളിച്ച് വരുത്തിയായിരുന്നു പീഡനശ്രമം. ഇതോടെ രക്ഷപ്പെട്ടോടിയ 15കാരന്‍ സുഹൃത്തുക്കളെ വിവരമറിയിച്ചു. പിന്നാലെ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ALSO READ: തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ലോക്കല്‍ കമ്മിറ്റി മുന്‍ നേതാവിനെ ആക്രമിച്ച മൂന്ന് സിപിഐഎമ്മുകാര്‍ പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക