31
Dec 2025
Wed
31 Dec 2025 Wed
three CPIM workers arrested for attacking former leader

ഒറ്റപ്പാലം ലക്കിടിയില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ലോക്കല്‍ കമ്മിറ്റി മുന്‍ നേതാവിനെ ആക്രമിച്ച കേസില്‍ മൂന്ന് സിപിഐഎമ്മുകാര്‍ പിടിയില്‍. ലക്കിടി ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍കുമാര്‍, സിഐടിയു തൊഴിലാളി വിജിദാസ്, പ്രിന്‍സ് എന്നിവരാണു പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലക്കിടി തെക്കുംചെറോട് സ്വദേശിയും പാര്‍ട്ടി അംഗവുമായ സുരേന്ദ്രന്‍ ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട വൈരാഗ്യത്തിലാണ് പാര്‍ട്ടി അംഗമായ സുരേന്ദ്രനെ പ്രതികള്‍ ആക്രമിച്ചത്.

ശനിയാഴ്ച രാത്രി ബൈക്കില്‍ പോകുന്നതിനിടെ സുരേന്ദ്രനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രാദേശിക നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായത്.

ALSO READ: ഇടുക്കി രാജകുമാരിയിൽ വയോധികയെ കെട്ടിയിട്ട് സ്വർണം കവർന്ന കേസിൽ പിടിയിലായത് കൊച്ചുമകനും കാമുകിയും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക