25
Jul 2025
Sun
25 Jul 2025 Sun
man arrested for sexually assaulting woman doctor in Pathanapuram

കൊല്ലം പത്തനാപുരത്ത് ദന്തല്‍ ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍(25) ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു ഇയാള്‍ ഡോക്ടറെ കടന്നുപിടിക്കുകയും ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ തുണി തിരുകയും ചെയ്തത്. എന്നാല്‍ ആക്രമണം ചെറുത്ത ഡോക്ടര്‍ ബഹളം വയ്ക്കുകയും ക്ലിനിക്കിലെ ജീവനക്കാര്‍ ഓടിയെത്തുകയും ചെയ്തു. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് സല്‍ദാനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് 12 പവന്‍ തട്ടിയെടുത്ത് രണ്ട് യുവാക്കള്‍