23
Jul 2025
Sun
23 Jul 2025 Sun
80 lakh rupees robbed in Kochi

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥിനിയില്‍ നിന്ന് വീട്ടുകാരറിയാതെ 12 പവന്‍ തട്ടിയെടുത്ത് രണ്ട് യുവാക്കള്‍. തിരുവനന്തപുരത്താണ് സംഭവം. സ്വര്‍ണം തട്ടിയെടുത്ത യുവാക്കളെ പോലീസ് പിടികൂടി. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂജപ്പുര സ്വദേശിനിയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയില്‍ നിന്നാണ് യുവാക്കള്‍ പലപ്പോഴായി പന്ത്രണ്ടു പവന്‍ സ്വര്‍ണം തട്ടിയെടുത്തത്. അമ്മയുടെ സ്വര്‍ണമാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി യുവാക്കള്‍ക്ക് നല്‍കിയത്. ഈ സ്വര്‍ണം വിറ്റും പണയം വച്ചും കിട്ടിയ പണം കൊണ്ട് പ്രതികള്‍ ബൈക്ക്, ടെലിവിഷന്‍ തുടങ്ങിയവ വാങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ എറണാകുളത്ത് നിന്ന് പോലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പ്രതികളെ കുറിച്ചു വെളിപ്പെടുത്തിയത്.