മുംബൈയില്‍ എയര്‍ഹോസ്റ്റിനെ കൊന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയില്‍. 25കാരിയായ റൂപല്‍ ഒഗ്രിയെ ഫ്‌ളാറ്റില്‍ കഴുത്തറുത്ത കൊന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത വിക്രം അത് വാല്‍ എന്ന 40കാരനാണ് അന്ധേരി പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. പാന്‍്‌സുകള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
|
ഞായറാഴ്ച രാത്രിയാണ് അന്ധേരിയുടെ പ്രാന്തപ്രദേശമായ മറോളിലെ വാടക ഫ്‌ളാറ്റില്‍ റൂപലിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ഇവിടുത്തെ താമസകേന്ദ്രത്തിലെ ഹൗസ് കീപ്പിങ് ജോലിക്കാരനായിരുന്നു വിക്രം. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ വിക്രമിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാരിക്കെയാണ് പുലര്‍ച്ചെ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടതെന്ന് പൊലീസ് പറയുന്നു.
വിക്രം അത് വാലും റൂപല്‍ ഒഗ്രേയും തമ്മില്‍ വഴക്കിട്ടിരുന്നുവെന്നും തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്നുള്ള മാലിന്യം നീക്കാനെന്ന വ്യാജേനയെത്തിയ പ്രതി യുവതിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. കൃത്യത്തിന് ഉപയോഗിച്ച കത്തിയും ഈ സമയം പ്രതി ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.





