28
Apr 2024
Wed
28 Apr 2024 Wed
man beaten to death by wife and her relatives for gifting his sister ring and TV

സഹോദരിക്ക് സ്വര്‍ണമോതിരവും ടിവിയും വിവാഹസമ്മാനമായി കൊടുക്കാനൊരുങ്ങിയ യുവാവിനെ ഭാര്യാവീട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ബാറാബങ്കിക്കു സമീപമാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

35കാരനായ ചന്ദ്രപ്രകാശ് മിശ്രയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ കൊലപാതകത്തിനു പിന്നാലെ ഭാര്യ ചാബി, ഇവരുടെ സഹോദരങ്ങളും അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 26നായിരുന്നു ചന്ദ്രപ്രകാശിന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

സഹോദരിക്ക് വിവാഹസമ്മാനമായി സ്വര്‍ണമോതിരവും ടെലിവിഷനും നല്‍കാന്‍ ചന്ദ്രപ്രകാശ് തീരുമാനിച്ചത് ചാബിക്ക് ഇഷ്ടമായില്ല. നീക്കത്തില്‍ അതൃപ്തയായ ചാബി ഭര്‍ത്താവിനെ പാഠംപഠിപ്പിക്കാന്‍ തന്റെ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു.

ചാബിയുടെ സഹോദരന്മാരെത്തി ചന്ദ്രപ്രകാശിന്റെ വടികൊണ്ട് ഏറെനേരം തല്ലുകയായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ ചന്ദ്രപ്രകാശിനെ ഇദ്ദേഹത്തിന്റെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.