30
Apr 2025
Tue
30 Apr 2025 Tue
man lynched in Mangaluru by claiming he raised pro Pak slogan

ക്രിക്കറ്റ് കളിക്കിടെ പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെ തല്ലിക്കൊന്നു. കര്‍ണാടകയില്‍ മംഗളുരുവില്‍ ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക ക്രിക്കറ്റ് മല്‍സരത്തിനിടെ അജ്ഞാത യുവാവ് പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുകയായിരുന്നുവെന്നും ഇതോടെ ഒരു സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സചിന്‍ എന്നയാളുമായി ആദ്യം യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇതിനുപിന്നാലെ കൂട്ടംചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. വടികള്‍ ഉപയോഗിച്ചു തല്ലുകയും തൊഴിക്കുകയുമാണ് ചെയ്തത്. യുവാവിന്റെ ജനനേന്ദ്രിയം അക്രമികള്‍ ചവിട്ടിയും തൊഴിച്ചും അടിച്ചും തകര്‍ത്തിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ക്ഷേത്രത്തിനു സമീപത്തുമൃതദേഹം കിടക്കുന്ന വിവരം ആരോ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു.
സചിന്‍, ദേവദാസ്, മഞ്ചുനാഥ്, സൈദീപ്, നിതേഷ് കുമാര്‍, ധീക്ഷിത് കുമാര്‍, ശ്രിദത്ത, രാഹുല്‍, പ്രദീപ് കുമാര്‍, മനീഷ് ഷെട്ടി, ധനുഷ്, ധീക്ഷിത്, കിഷോര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മീഷണര്‍ അനുപം അഗ്രവാള്‍ പറഞ്ഞു.

പ്രദേശവാസിയായ ദീപക് കുമാര്‍ ആണ് സംഭവത്തില്‍ പോലീസിനു പരാതി നല്‍കിയത്. 19 പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ശേഷിക്കുന്നവരെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളടക്കമുള്ളവ പോലീസ് പരിശോധിക്കുകയാണ്.

ALSO READ: ബിഹാറില്‍ ക്ഷേത്രത്തില്‍ കയറി വെള്ളംകുടിച്ച മുസ്ലിം യുവാവിനെ തല്ലിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക