കൊല്ലം തഴുത്തലയില്‍ ക്ഷേത്രത്തിലേക്കു പോയ 74 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറി. കണ്ണനല്ലൂര്‍ സ്വദേശി സുരേഷ്(35)ആണ് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
|
അന്നദാനത്തിന് പോയ വയോധികയെ ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴി കാണിച്ചു തരാം എന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇതോടെ വയോധിക നിലവിളിച്ചു.
കരച്ചില്‍ കേട്ട് നാട്ടുകാര്‍ എത്തിയതോടെ സുരേഷ് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ നാട്ടുകാര്‍ ഇയാളെ പിടികൂടുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിനെ വിളിച്ചുവരുത്തി യുവാവിനെ കൈമാറി.
മര്‍ദ്ദനത്തില്‍ തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ സുരേഷിനെ പോലീസ് ആശുപത്രിയിലെത്തിച്ചു ചികില്‍സ നല്‍കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ALSO READ: തനിച്ച് താമസിച്ചിരുന്ന വയോധികയെ അയൽവാസിയായ യുവാവ് മദ്യ ലഹരിയിൽ ബലാത്സംഗം ചെയ്തു; അറസ്റ്റ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





