വിവാഹവാഗ്ദാനം നല്‍കി 73കാരിയില്‍ നിന്ന് 57 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. വൃദ്ധയുടെ പരാതിയില്‍ 62കാരനെതിരേ പോലീസ് കേസെടുത്തു. പത്രത്തില്‍ പുനര്‍വിവാഹാലോചന പരസ്യം നല്‍കിയാണ് 62കാരന്‍ വയോധിയകുമായി പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത ശേഷം ഇവരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളുമടക്കം 57 ലക്ഷം രൂപ കവര്‍ന്ന് ഇയാള്‍ കടന്നുകളയുകയായിരുന്നു.
|
ഇരുവര്‍ക്കും ഒരുമിച്ചു താമസിക്കുന്നതിന് പൂനെയില്‍ വീട് വാങ്ങാനെന്ന പേരില്‍ ആദ്യം 35 ലക്ഷം രൂപ പ്രതി പരാതിക്കാരിയില്‍ നിന്ന് അയച്ചുവാങ്ങി. വീട് വാങ്ങിയെന്നു തെറ്റിധരിപ്പിക്കുന്നതിന് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കൃത്രിമ രേഖകളും ഇയാള്‍ പരാതിക്കാരിക്ക് അയച്ചുനല്‍കിയിരുന്നു. ഇതിനു ശേഷം വൃദ്ധയുടെ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും എടിഎം കാര്‍ഡ് മോഷ്ടിച്ചുകൊണ്ടുപോയി 2.4 ലക്ഷം രൂപ പിന്‍വലിക്കുകയുമായിരുന്നു.
കബളിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





