29
Apr 2026
Tue
29 Apr 2026 Tue
MBBS student committed suicide in Thrissur Jubilee mission medical college

കോഴിക്കോട്ട് 16കാരിയെ ശ്വാസംമുട്ടിച്ചുകൊന്ന ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. ഈസ്റ്റ് മൂഴിക്കലില്‍ ആണ് സംഭവം. നസ്രീനയാണ് കൊല്ലപ്പെട്ടത്. നസ്രീനയുടെ മാതൃസഹോദരിയുടെ മകന്‍ അദ്‌നാന്‍(20) ആണ് കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് മുറികളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടന്നപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചുകൊന്നത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നസ്രീന. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ അര്‍ധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. കൊലപാതകം നടക്കുന്ന സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ, കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ALSO READ: 15കാരന്‍ വൈഭവ് സൂര്യവന്‍ശിയുടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രവേശനം വൈകാതെയുണ്ടാവും

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക