20
Aug 2025
Tue
20 Aug 2025 Tue
man detained by Police over murder of 57 year old woman in Alappuzha

ആലപ്പുഴ തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയില്‍ തനിച്ചുതാമസിച്ചിരുന്ന 57കാരി റംലയെ കഴുത്തുഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രദേശവാസിയായ യുവാവ് പിടിയില്‍. ഷാനവാസ് എന്നയാളാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. ഷാനവാസ് കൊല്ലപ്പെട്ട സ്ത്രീയോട് മുമ്പ് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തിന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയായിരുന്നു. ഞായറാഴ്ച്ച വൈകിട്ടാണ് 57കാരിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. അടുക്കള വാതില്‍ തുറന്ന നിലയിലായിരുന്നു. വീട്ടിനുള്ളില്‍ മുളക് പൊടി വിതറിയിരുന്നു. വീട്ടിലെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു.

57കാരിയെ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പിടിയിലായ യുവാവിനെ ചോദ്യം ചെയ്തുവരികയാണ്.

ALSO READ: കോതമംഗലത്ത് കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം കൊടുത്ത് കൊന്നത് ലൈംഗികബന്ധത്തിനുശേഷമെന്ന് അറസ്റ്റിലായ യുവതിയുടെ മൊഴി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക