കോതമംഗലത്ത് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കി കൊന്നത് ഒരു തവണ ലൈംഗികബന്ധത്തിലേര്‍പെട്ടതിനു ശേഷമെന്ന് അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തല്‍. അന്‍സില്‍ വധക്കേസില്‍ പിടിയിലായ കാമുകി അഥീനയാണ് പോലീസിനോട് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇതിനു ശേഷം ഉത്തേജനം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് കളനാശിനി കലര്‍ത്തിയ എനര്‍ജി ഡ്രിങ്ക് റെഡ് ബുള്‍ യുവാവിനെക്കൊണ്ട് കുടിപ്പിക്കുകയും ചെയ്തു. അന്‍സില്‍ ഇത് കുടിച്ചതോടെ ഇനി നിന്റെ ശല്യം ഉണ്ടാകാന്‍ പാടില്ല. തീര്‍ക്കുകയാണെന്ന് അഥീന പറയുകയുണ്ടായി.
|
ജൂലൈ 30ന് പുലര്‍ച്ചെയാണ് അഥീന അന്‍സിലിന് കളനാശിനി കലര്‍ത്തിയ റെഡ് ബുള്‍ നല്‍കിയത്. ഇരുവരും തമ്മിലുണ്ടായിരുന്ന സാമ്പത്തികതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു.
വിഷം ഉള്ളില്‍ചെന്ന് അവശനിലയിലായ അന്‍സില്‍ ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂലായ് 31ന് രാത്രിയാണ് മരിക്കുന്നത്. അഥീന തനിക്ക് വിഷം നല്‍കിയെന്ന് അന്‍സില്‍ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു.
കുറ്റകൃത്യം നടന്ന അഥീനയുടെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ എനര്‍ജിഡ്രിങ്കിന്റെ ഒഴിഞ്ഞ കുപ്പി പോലീസ് കണ്ടെത്തിയിരുന്നു. അഥീനയുടെ ബാഗും ഇവിടെനിന്ന് കണ്ടെടുത്തു. കളനാശിനി വാങ്ങിയതിന്റെ ഗൂഗിള്‍പേ ഇടപാടുകളടക്കം പോലീസ് ശേഖരിച്ചിരുന്നു. കളനാശിനി വാങ്ങിയ കടയില്‍ യുവതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
വിഷം നല്‍കിയശേഷം അഥീന തന്റെ വീടിനുസമീപം ഒരാള്‍ വിഷം കഴിച്ച് കിടക്കുന്നതായി പോലീസില്‍ വിവരം നല്‍കിയിരുന്നു. കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്ത് വിഷം ഉള്ളില്‍ച്ചെന്ന് താന്‍ അവശനാണെന്ന് അന്‍സിലും അറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് അന്‍സിലിന്റെ ബന്ധുക്കളെ ഇവിടേക്ക് വിളിച്ചുവരുത്തി. ആംബുലന്‍സുമായെത്തിയ ബന്ധുവിനോടും പോലീസിനോടും ആശുപത്രിയില്‍ വേച്ച് ഡോക്ടറോടും അഥീനയാണ് തനിക്ക് വിഷം നല്‍കിയതെന്ന് അന്‍സില്‍ പറഞ്ഞിരുന്നു.
ALSO READ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ നാലുപേര്‍ക്ക് കൂടി ജാമ്യം





