07
Nov 2023
Tue
07 Nov 2023 Tue

ദീപാവലി ആഘോഷത്തിനിടെ പൊട്ടിച്ച പടക്കം കൊണ്ട് പരിക്കേറ്റ് യുവാവ് മരിച്ചു. യുപിയിലെ ​ഗാസിയാബാദിലെ സാഹിദാബാദിലാണ് സംഭവം. അഫ്സൽ എന്ന നാതു ആണ് മരിച്ചത്. നവംബർ 12ന് രാത്രി 11ഓടെയായിരുന്നു സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദീപ് എന്നയാൾ ഇരുമ്പ് പൈപ്പിൽ പടക്കം കത്തിച്ചിടുകയും ഇത് പൊട്ടിത്തെറിച്ച് നടന്നുപോവുകയായിരുന്ന അഫ്സലിന്റെ കാലിൽ കൊള്ളുകയുമായിരുന്നു. പടക്കം പൊട്ടിത്തെറിച്ച് അഫ്സലിന്റെ കാലിന്റെ ഞരമ്പ് മുറിഞ്ഞു. ചോരവാർന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രദീപും അഫ്സലും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ പ്രദീപിനെ പിടികൂടാൻ പൊലീസ് ശ്രമം തുടരുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക