സഡന്‍ ബ്രേക്കിട്ട പോലീസ് ജീപ്പില്‍ തട്ടി റോഡില്‍ വീണ ബൈക്ക് യാത്രികന്‍ ബസ് ദേഹത്ത് കയറിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പാലോട് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പ് സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് കെഎസ്ഇബി ജീവനക്കാരനായ ആലുംകുഴി കുന്നുംപുറത്ത് വീട്ടില്‍ നിഖില്‍(22)അപകടത്തില്‍ പെട്ടത്.
|
ജനുവരി 29ന് രാത്രി 7.30 ഓടെ ഇളവട്ടം റേഷന്‍കട ജങ്ഷനില്‍ വച്ചായിരുന്നു അപകടം. നെടുമങ്ങാട് നിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിഖിലിന്റെ കാലിലൂടെയാണ് കയറിയിറങ്ങിയത്. ഗുരുതരമായി പരിക്കേറ്റ നിഖില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ALSO READ: കോഴിക്കോട് പാളയത്ത് വന്‍ തീപിടിത്തം
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



